പാവറട്ടി: സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടുകാണാനെന്നു പറഞ്ഞു വിളിച്ചുവരുത്തി കമ്പളിപ്പിച്ച് യുവാവിൻ്റെ 4 പവൻ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത യുവതി പിടിയിൽ. പാവറട്ടി വെങ്കിടങ്ങ് സ്വദേശിനിയായ പണ്ടാറമാട് എടക്കാട് വീട്ടിൽ അമിഷദാസി(25)നേയാണ് പീച്ചി പോലീസ് പിടികൂടിയത്. 2026 ജൂൺ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലക്കര സ്വദേശിയായ യുവാവിനെ ഇൻസ്റ്റഗ്രാം വഴി പരിചയപെട്ട അമിഷദാസ്, യുവാവിനെ പീച്ചി ഡാമിൽവച്ച് നേരിട്ട് കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഡാമിൻെറ പാർക്കിങ്ങ് ഏരിയയിൽ വെച്ച് യുവാവിൻ്റെ കഴുത്തിൽ കിടന്ന 4 പവൻെറ സ്വർണമാല ഊരി ധരിച്ചു. യുവാവ് ഇത് എതിർത്തതോടെ ബഹളംവച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൻെറ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും കൈവശപെടുത്തി. തുടർന്ന് ഇവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവാവ് പീച്ചി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി എറണാകുളത്തെ കടവന്ത്രയിലുണ്ടെന്ന് മനസ്സിലാക്കി. പിന്നീട് പോലീസ് വിദഗ്ധമായി പ്രതിയെ പിടികിടുകയായിരുന്നു. സബ്ബ് ഇൻസ്പെക്ടർമാരായ ജിനോപീറ്റർ, അസി.സബ്ബ് ഇൻസ്പെക്ടർ ഗീത, സിവിൽ പോലീസ് ഓഫിസർ നിധീഷ് എന്നിവ ഇറങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.