വിദ്യാർഥികളുടെ മികവിന് ആദരമായി വിജയോത്സവം


 കൂറ്റനാട്:പരീക്ഷകളിൽ മികവ് നേടിയ വിദ്യാർഥികളുടെ നേട്ടങ്ങളെ ആദരിക്കുകയും പുതിയ സ്വപ്നങ്ങൾക്ക് പ്രചോദനമേകുകയും ചെയ്യുന്ന വിജയോത്സവം കക്കാട്ടിരിയിൽ ശ്രദ്ധേയമായി. കക്കാട്ടിരി അഭയം ചാരിറ്റബിൾ കൾച്ചറൽ സെന്ററും ജ്ഞാനോദയം വായനശാലയും സംയുക്തമായി കക്കാട്ടിരി ജി.യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു., എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്. വിജയികളെ അനുമോദിച്ചു.


സംസ്ഥാന ഗ്രന്ഥശാലാസംഘം അംഗം എം.കെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. "ഒരു വിദ്യാർഥിയുടെ വിജയം വ്യക്തിപരമായ നേട്ടം മാത്രമല്ല, കുടുംബത്തിന്റെയും അധ്യാപകരുടെയും സമൂഹത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. അത്തരം വിജയങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്" എന്ന് അദ്ദേഹം പറഞ്ഞു.


ജ്ഞാനോദയം വായനശാല സെക്രട്ടറി ടി.പി. അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. ടി.പി. മുഹമ്മദ് മാസ്റ്റർ, കെ.ആർ. ബാലൻ, ഒ.വി. മുഹമ്മദ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം മായ അശോകൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സി. ശങ്കരനാരായണൻ, കെ. ഷെമീർ, അധ്യാപികമാരായ ഐഷ, പ്രിയ, വി.കെ. സുന്ദു, ടി.കെ. കുഞ്ഞുമണിക്ക, കെ.പി. ഗോപാലൻ, ടി.പി. മൊയ്ദീൻകുട്ടി, സി. സുബ്രഹ്മണിയൻ, ശ്രീജിത്ത്, വി.കെ. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

അഭയം സെക്രട്ടറി ടി.പി. ഷഫീഖ് സ്വാഗതവും വി.പി. കുമാരൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post