ഹരിത കർമ്മ സേന കുന്നംകുളം നഗരസഭ മേഖലാ സമ്മേളനം നടത്തി


 ഹരിത കർമ്മ സേന കുന്നംകുളം നഗരസഭ മേഖലാ സമ്മേളനം നടത്തി .  


നഗരസഭ വൈസ് ചെയർമാൻ പി ജി ജയപ്രകാശ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.  മേഖലാ പ്രസിഡൻറ് ഷീബ ബിജു അധ്യക്ഷതവഹിച്ചു. സിഐടിയു കുന്നംകുളം കോഡിനേഷൻ കൺവീനറും അർബൻ ബാങ്ക് പ്രസിഡണ്ടുമായ കെ എ അസീസ് സംസാരിച്ചു. 


മേഖലാ സെക്രട്ടറി പ്രീജ വിനോദ് റിപ്പോർട്ടും ജില്ല വൈ. പ്രസിഡൻറ് ഷറഫുദ്ദീൻ എ എ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രീത ദാസൻ (പ്രസിഡൻറ്) ഷീബ ബിജു, ബിഷ സുരേഷ് (വൈസ് പ്രസിഡൻറ്മാർ) ധന്യ ബാബു (സെക്രട്ടറി) പ്രീജാ വിനോദ്, സീന ബിനോയ് (ജോ. സെക്രട്ടറിമാർ )ശുഭ ബിനു (ട്രഷറർ).

Post a Comment

Previous Post Next Post