പഴഞ്ഞി അരുവായിൽ കുടുംബത്തിന്റെ ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയിൽ

കാട്ടകാമ്പാൽ : പഴഞ്ഞി അരുവായിൽ ഒരു കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അച്ഛനും മകളും മരിച്ചു. അരുവായി പത്തങ്ങാടി റോഡ് മടിക്കനായ്ക്കൽ സിബി (51) , മകൾ അലീന ( 19 ) എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞെത്തിയ കുന്നംകുളം ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തുടർനടപടികളും ആരംഭിച്ചു.

സംഭവത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെയും ചികിത്സയിൽ കഴിയുന്നവരുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post