തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിൽ നവീകരണ കലശത്തിന് തുടക്കമായി


 ഗുരുവായൂർ ദേവസ്വം കീഴേടമായ കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശ ചടങ്ങുകൾക്ക് ആചാര്യവരണത്തോടെ തുടക്കമായി.

ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആചാര്യവരണം നിർവഹിച്ചു.

ജൂലൈ 8 മുതൽ 18 വരെ നടക്കുന്ന നവീകരണ കലശം, പുനഃപ്രതിഷ്ഠ, സഹസ്ര കലശം, കർപ്പൂരാദി കലശം എന്നീ ചടങ്ങുകളുടെ ഭാഗമായിരുന്നു ആചാര്യ വരണം . 

 ജൂലൈ 15 ബുധനാഴ്ച രാവിലെ 6:46 മുതൽ 7:21 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് പുനഃപ്രതിഷ്ഠ . ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരകന്നൂർ വടക്കേടത്ത് നാരായണൻ നമ്പൂതിരിയുടെയും , ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയുടെയും യാണ് മുഖ്യ കാർമ്മികത്വത്തിലാകും ചടങ്ങുകൾ നടക്കുക .

ആചാര്യ വരണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി. മനോജ് , ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, പബ്ലിക്കേഷൻ വിഭാഗം മാനേജർ കെ.ജി. സുരേഷ്‌കുമാർ, ദേവസ്വം ഇൻസ്‌പെക്ടർ കെ.പി. അഭിൻ, മറ്റ് ദേവസ്വം ഉദ്യോഗസ്ഥർ, ക്ഷേത്രം ക്ഷേമസമിതി, മാതൃസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post