മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു


 തൃശൂര്‍: ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. ചാലക്കുടി മുരിങ്ങൂര്‍ കോട്ടമുറിയില്‍ കുറുമ്പലായിക്കാരന്‍ ശരത്തിന്റെ ഭാര്യ ആന്‍മേരി ജോയ് (30) ആണ് മരിച്ചത്. കാറോടിച്ച ശരത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.ഓസ്‌ട്രേലിയിലെ പെര്‍ത്ത് സിറ്റി ജങ്ഷനില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ശരത്ത് ഓടിച്ചിരുന്ന കാര്‍ കാറില്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ചെത്തിയ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ആന്‍മേരി ഇരുന്നിരുന്ന ഭാഗത്താണ് ഇടിയേറ്റത്. മകള്‍: ഹോളി ആന്‍. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും.

Post a Comment

Previous Post Next Post