പെരുമ്പിലാവിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 


പെരുമ്പിലാവ്:യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് പരുവക്കുന്ന് കിഴക്കേപ്പാട്ട് അഷറഫിന്റെ മകൻ 24 വയസ്സുള്ള അൻസിലിനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അൻസിൽ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.മാതാ പിതാക്കളും സഹോദരനും ബന്ധു വീട്ടിൽ പോയിരിക്കയായിരുന്നു. വെള്ളിയാഴ്ച്‌ച ഫോൺ ചെയ്ത‌തിട്ടു എടുക്കാതെ വന്നപ്പോൾ രണ്ടുമണിയോടെ വീട്ടിലെത്തിയ പിതാവ് അഷ്റഫ് വിട്ടിലെത്തി നോക്കിയപ്പോൾ വീട് ഉള്ളിൽ നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു, വാതിലിൽ തട്ടിവിളിച്ചിട്ടും തുറക്കാതായപ്പോൾ അഷ്റഫ് കുന്നംകുളം പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ജനൽ ചില്ലു തകർത്തു നോക്കിയപ്പോഴാണ് അൻസിലിനെ മരിച്ച നിയല്ലിൽ കണ്ടത്.അത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുബൈദ യാണ് മാതാവ്,അഫ്സൽ, അജ്‌മൽ, അർസൽ എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post