പി.എസ്.സി പത്താംതല പ്രാഥമിക പരീക്ഷ മാറ്റി;കേന്ദ്രങ്ങളിലെത്തിയ ഉദ്യോഗാർഥികൾ നിരാശരായി


 പി.എസ്.സി പത്താംതല പ്രാഥമിക പരീക്ഷ മാറ്റി;കേന്ദ്രങ്ങളിലെത്തിയ ഉദ്യോഗാർഥികൾ നിരാശരായി

ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് നടത്താനിരുന്ന പി.എസ്.സി പത്താംതല പ്രാഥമിക (Preliminary) പരീക്ഷ മാറ്റിവെച്ചു. പരീക്ഷ മാറ്റിയ വിവരം അറിയാതെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിയ നിരവധി ഉദ്യോഗാർഥികൾ നിരാശരായി മടങ്ങി.

വിവിധ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ഒരു മണിക്ക് ശേഷമാണ് വിവരം അറിഞ്ഞത്

മുൻകൂട്ടി പരീക്ഷയ്ക്ക് തയ്യാറെടുത്തും ദൂരസ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്തും എത്തിയ ഉദ്യോഗാർഥികൾക്ക് പരീക്ഷ മാറ്റിവെച്ചത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. പുതിയ പരീക്ഷാ തീയതി കേരള പി.എസ്.സി പിന്നീട് അറിയിക്കുമെന്ന പ്രതീക്ഷയിലാണ്.

Post a Comment

Previous Post Next Post