പഴഞ്ഞിയിൽ നടന്ന ആത്മഹത്യ;പിതാവിന്റെയും മകളുടെയും സംസ്ക്കാരം ഇന്ന്


 കുന്നംകുളം: പഴഞ്ഞി അരുവായിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ മരിച്ച പിതാവ് പഴഞ്ഞി അരുവായി മടിനായ്ക്കൽ സിബി (51), മകൾ അലീന (19) എന്നിവരുടെ മൃതദ്ദേഹങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പഴഞ്ഞി ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ സംസ്ക്കരിക്കും.

പോസ്റ്റ്മോർട്ടത്തിനുശേഷം കുന്നംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹങ്ങൾ ഇന്ന് ഉച്ചയോടെ ബന്ധു ക്കൾ ഏറ്റെടുക്കും. ആശുപത്രിയിൽ ചികിത്സയിൽ കഴി യുന്ന ഭാര്യ ബീനയെ (49) ഇന്ന് ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ്‌ജ്‌ ചെയ്‌ത്‌ വീട്ടിൽ കൊണ്ടുവന്ന ശേഷമാ ണ്സംസ്‌കാരചടങ്ങുകൾ നടക്കുക.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മകൻ ആദിത്യൻ (22) ഇന്നലെ ഡിസ്‌ചാർജ്ജ് ആയി. ആദിത്യനെ പഴഞ്ഞിയിലെ ബന്ധു വിന്റെ വീട്ടിലേക്ക് മാറ്റി.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സംസ്ക്കാര ചടങ്ങുകൾക്കുശേഷം മാത്രമേ പോലീസ് വിശദമായ അന്വേഷണം നടത്തുകയുള്ളൂ

Post a Comment

Previous Post Next Post