പൊന്നാനി:നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ വയറിംഗ് മെറ്റീരിയലുകൾ മോഷണം നടത്തിയ രണ്ട് പേരെ പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തു.വട്ടംകുളം സ്വദേശിയായ സൗരവ്(18) പ്രായപൂര്‍ത്തിയാവാത്ത സുഹൃത്ത് എന്നിവരെയാണ് പൊന്നാനി പോലീസ് പിടികൂടിയത്.പിടിയിലായ പ്രതി മുമ്പും സമാനമായ കേസുകളിൽ പിടിയിലാകുകയും പ്രായം പരിഗണിച്ചു താകീത് നൽകി വിട്ടയക്കുകയും ചെയ്തിരുന്നു.വീണ്ടും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമായി ചേർന്നാണ് സമാനമായ മോഷണം ആവർത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് കാലടിയില്‍ നിര്‍മാണം നടക്കുന്ന വീട്ടിൽ നിന്ന് വയറിങിന് കൊണ്ട് വന്ന കേബിള്‍ മോഷണം പോയത്.വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയും പ്രതി നശിപ്പിച്ചിരുന്നു. കേട് വരുത്തുന്നതിനു മുമ്പ് ലഭിച്ച ദൃശ്യത്തിൽ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ.ഷിജിമോൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,പ്രശാന്ത് കുമാർ, ജെം ജെറോൺ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്,ടിജിൻ ഗോവിന്ദ്, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്.കളവ് ചെയ്തു കിട്ടുന്ന തുക ലഹരി ഉപയോഗത്തിനാണ് വിനിയോഗിക്കുന്നത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു.പ്രതികൾക്കെതിരെ സമാന സംഭവങ്ങളിൽ കൂടുതൽ പരാതികൾ വരുന്നുണ്ടെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സഹായിയായ കൗമാരകാരനെ ജുവനൈൽ കോടതി മുമ്പകെ ഹാജരാക്കും.


