നാഗലശ്ശേരി ഗ്രാമപഞ്ചായത്തും നാഗലശ്ശേരി കൃഷിഭവനും സംയുക്തമായി തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ ടി.വി. ഉദ്ഘാടനം ചെയ്തു
. വൈസ് പ്രസിഡന്റ് കെ.ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ മാരിയത്ത് കിബിത്തിയ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ വെളിയംതടം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. ഹസീന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. സുലൈഖ, വാർഡ് അംഗങ്ങളായ മുസ്തഫ, ടി.യു. ഉദയൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഒ. രാജൻ മാസ്റ്റർ, കൃഷി ഓഫീസർ സൂര്യ എം.എസ്., കൃഷി അസിസ്റ്റന്റ് ജയ എന്നിവർ സംസാരിച്ചു.
തിരുവാതിര ഞാറ്റുവേല കൃഷിക്ക് ആവശ്യമായ ഗുണമേന്മയുള്ള വിത്തുകൾ, തൈകൾ, നടീൽ വസ്തുക്കൾ, കീട-രോഗ നിയന്ത്രണ ഉപാധികൾ, മൂല്യവർധിത കാർഷിക ഉൽപന്നങ്ങൾ, കൃഷി യന്ത്രോപകരണങ്ങൾ എന്നിവയുടെ പ്രദർശന-വിപണനമേളയും നടന്നു.
പച്ചക്കറി കൃഷിരീതികളെക്കുറിച്ച് വാസിം ഹാജി പരിശീലന ക്ലാസ് നയിച്ചു. പരിശീലനത്തിൽ പങ്കെടുത്ത കർഷകർക്ക് കീട-രോഗ നിയന്ത്രണ ഉപാധികൾ വിതരണം ചെയ്തു. തുടർന്ന് കിസാൻ ക്രെഡിറ്റ് കാർഡും എസ്.എം.എ.എം. പദ്ധതിയെ സംബന്ധിച്ച് ഉദ്യോഗസ്ഥർ കർഷകർക്ക് വിശദീകരണവും നൽകി.


