വരവൂർ: ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടി മികച്ച വിജയം നേടിയ സിയ എം.എച്ചിനെ കേരള കോൺഗ്രസ് (എം) വരവൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
കേരള കോൺഗ്രസ് (എം) വരവൂർ മണ്ഡലം പ്രസിഡന്റ് കെ.കെ. ജേക്കബ് വിദ്യാർത്ഥിനിക്ക് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ചടങ്ങിൽ കേരള കോൺഗ്രസ് (എം) വനിത ജില്ലാ വൈസ് പ്രസിഡന്റ് എം. ഗീതു, ചേലക്കര യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം സെക്രട്ടറി എ.കെ. ജയചന്ദ്രൻ, അശ്വിനി, വി.എ. ധർമ്മൻ എന്നിവർ പങ്കെടുത്തു.


