കുന്നംകുളത്ത് ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു


 കുന്നംകുളം നഗരസഭ, കൃഷിഭവൻ കുന്നംകുളം, കൃഷിഭവൻ ആർത്താറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുന്നംകുളം ടൗൺഹാളിൽ വെച്ച് ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.  നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി. ജെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.


സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പുഷ്പ ജോൺ, സോമശേഖരൻ, മിനിമോൻസി, മിഷ സെബാസ്റ്റ്യൻ, ആർഷ ബിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


കർഷകർ ഉൽപ്പാദിപ്പിച്ച വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെയും ഫലവൃക്ഷത്തൈകളുടെയും പ്രദർശനവും വിൽപ്പനയും പരിപാടിയുടെ ഭാഗമായി നടന്നു.

ഞാറ്റുവേല ചന്തയോടനുബന്ധിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF), കാംകോ, എസ്.എം.എ.എം. എന്നിവയുടെ പ്രതിനിധികൾ, സംരംഭകർ, സംരംഭകരാകാൻ ആഗ്രഹിക്കുന്ന കർഷകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവാദ പരിപാടിയും സംഘടിപ്പിച്ചു. കാർഷിക മേഖലയിലെ നിക്ഷേപ, സംരംഭക സാധ്യതകളും സർക്കാർ പദ്ധതികളുടെ പ്രയോജനപ്പെടുത്തലും സംബന്ധിച്ച ചർച്ചകൾ പരിപാടിയെ ശ്രദ്ധേയമാക്കി.


മാർക്കറ്റിംഗ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുജിത്ത്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റിയ ജോസഫ്, കൃഷി ഓഫീസർ സ്വേഗ ആന്റണി എന്നിവർ സംസാരിച്ചു. കുന്നംകുളം കൃഷി ഓഫീസർ എസ്. ജയൻ സംവാദ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post