വളയംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലയാള വിഭാഗവും കോളേജ് ലൈബ്രറിയും സംയുക്തമായി വായനാപക്ഷാചരണം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ മുഹമ്മദ് കോയ എം. എൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എഴുത്തുകാരൻ സുമേഷ് നിഹാരിക മുഖ്യപ്രഭാഷണം നടത്തി. വർത്തമാനകാലത്തെ രാഷ്ട്രീയ- സാമൂഹ്യ സാഹചര്യങ്ങളെ നേരിടാൻ ആകും വിധം വായനയെ വളർത്തിയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള വിഭാഗം അധ്യക്ഷൻ പ്രവീൺ കെ.യു, കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ.ബൈജു, ലൈബ്രേറിയൻ സിനോജ്,കോളേജ് യൂണിയൻ ചെയർമാൻ , അധ്യാപകരായ ശരണ്യ, മുഹമ്മദ് ആസിഫ് എന്നിവർ സംസാരിച്ചു. മലയാളം അധ്യാപകനായ മുഹമ്മദ് ആസിഫ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ മലയാള വിഭാഗവും കോളേജ് ലൈബ്രറിയും സംയുക്തമായി വായനാപക്ഷാചരണം സംഘടിപ്പിച്ചു.
byWELL NEWS
•
0


