ടി.രാമൻ നമ്പൂതിരി, നങ്ങേലി അന്തർജനം സ്മാരക എൻഡോമെന്റ് വിതരണം സംഘടിപ്പിച്ചു.


 ആറങ്ങോട്ടുകര :ഗ്രന്ഥശാലാ പ്രവർത്തകനും പൊതു പ്രവർത്തകനുമായിരുന്ന തെക്കേടത്ത് രാമൻ നമ്പൂതിരി, ഭാര്യ നങ്ങേലി അന്തർജ്ജനം എന്നിവരുടെ സ്മരണക്കായി  നൽകി വരുന്ന പുരസ്‌കാര സമർപ്പണം  ആറങ്ങോട്ടുകര എഴുമങ്ങാട് വിദ്യാപോഷിണി പബ്ലിക് ലൈബ്രറയിൽ സംഘടിപ്പിച്ചു. 

ജില്ലാ പഞ്ചായത്തംഗം ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.വി.സതീശൻ അധ്യക്ഷനായി. സാംസ്‌കാരിക പ്രവർത്തകയും പ്രഭാഷകയുമായ എൻ.സുകന്യ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജി. രാജഗോപാൽ , ടി.എൽ.സി. പ്രസിഡൻ്റ് കെ. ജനാർദ്ദനൻ, വായനശാലാ സെക്രട്ടറി കെ.പി ജനാർദ്ദനൻ,
എൻ. സുസ്‌മിത , കെ. രവിപ്രകാശ്  എന്നിവർ സംസാരിച്ചു. സി.കെ. ശ്രീരാഗ് , ആർ. അഭിജ എന്നി വിദ്യാർഥികൾക്കാണ് ഈ വർഷത്തെ പുരസ്‌കാരം സമ്മാനിച്ചത്. ചടങ്ങിൽ രാമൻ നമ്പുതിരിയുടെ കുടുംബാംഗങ്ങൾ വായനശാലക്ക് പുസ്തകങ്ങൾ കൈമാറി.

Post a Comment

Previous Post Next Post