മലപ്പുറം:ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതാക്കന്മാരെയും ക്രൂരമായി കയ്യേറ്റം ചെയ്ത കേന്ദ്ര പോലീസ് നടപടിക്കെതിരെ എന്‍ജിഒ അസോസിയേഷന്‍ മലപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സിവില്‍ സ്‌റ്റേഷനില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ജാഫര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് ഷൈജു ചാലിശ്ശേരി അധ്യക്ഷനായി.
സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി കെ കൃഷ്ണപ്രസാദ്, റോബിന്‍സണ്‍,ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗോവിന്ദന്‍ നമ്പൂതിരി, ഗദ്ധാഫി മൂപ്പന്‍ ,ജില്ലാ ജോണ്‍ സെക്രട്ടറി സലീഖ് പി മോങ്ങം, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ബി പ്രമോജ് , ടി മനോജ് ബാബു , കെ പ്രസാദ്, സി ആര്‍ അഭിജിത് എന്നിവര്‍ സംസാരിച്ചു.ഷംസു ,ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ പ്രജിത , ബ്രാഞ്ച് ഭാരവാഹികളായ പി വിജിന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി . ബ്രാഞ്ച് സെക്രട്ടറി ചെമ്പാട്ട് ശിവദാസന്‍ സ്വാഗതവും ജില്ലാ കൗണ്‍സില്‍ അംഗം പി നൗഫല്‍ നന്ദിയും പറഞ്ഞു.


