കുന്നംകുളത്ത് കുടുംബശ്രീയുടെ അമൃതം ഔഷധക്കഞ്ഞി വിതരണം തുടങ്ങി.


 കർക്കിടക മാസത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'അമൃതം ഔഷധക്കഞ്ഞി' വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.ജി ജയപ്രകാശ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.

കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണവും പാരമ്പര്യ ഔഷധക്കഞ്ഞിയുടെ പ്രാധാന്യവും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ഈ സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭയിലെ വിവിധ അയൽക്കൂട്ടങ്ങളുടെ കൂട്ടായ നേതൃത്വത്തിലാണ് ഔഷധക്കഞ്ഞി തയ്യാറാക്കുന്നത്. അടുത്ത 7 ദിവസത്തേക്ക് നഗരസഭ സുഭിക്ഷ കാന്റീൻ പരിസരത്തു നിന്നും പൊതുജനങ്ങൾക്ക് ഔഷധക്കഞ്ഞി ലഭ്യമാകും. ഒരു ലിറ്റർ കഞ്ഞിക്ക് 100 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആരോഗ്യദായകമായ ഔഷധക്കഞ്ഞി കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന കുടുംബശ്രീയുടെ ഈ വേറിട്ട സംരംഭത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

Post a Comment

Previous Post Next Post