ഇന്ത്യ–യു.എസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെ കൂറ്റനാട്ടിൽ പ്രതിഷേധം


 കൂറ്റനാട്:ഇന്ത്യ–യു.എസ് സ്വതന്ത്ര വ്യാപാര കരാറിനെതിരെ കേരള കർഷക സംഘം തൃത്താല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് സെന്ററിൽ പ്രതിഷേധ പ്രകടനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും കോലം കത്തിക്കലും നടത്തി.


തുടർന്ന് നടന്ന പ്രതിഷേധയോഗം കേരള കർഷക സംഘം ജില്ലാ സെക്രട്ടറി എം.ആർ. മുരളി ഉദ്ഘാടനം ചെയ്തു. തൃത്താല ഏരിയാ പ്രസിഡന്റ് കെ.എ. ഷംസു അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ. കൃഷ്ണകുമാർ, തൃത്താല ഏരിയാ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ഏരിയാ ട്രഷറർ വി.പി. രാജൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post