ചാലിശ്ശേരി: കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റിന്റെ വാർഷിക സമ്മേളനം നാളെ (ഞായറാഴ്ച) നടക്കും
രാവിലെ 10 മണിക്ക് ചാലിശ്ശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്യും.
കേരള വ്യാപാരിവ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ബേബി ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി., എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ സമിതി അംഗങ്ങളുടെ മക്കളെ അനുമോദിക്കും. കൂടാതെ ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള കിറ്റ് വിതരണവുംനടക്കും.
വ്യാപാരികളും സമിതി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകരായ പ്രസിഡൻറ് രാജൻ ഫാമിലി, സെക്രട്ടറി ടി കെ മുഹമ്മദ്, ട്രഷറർ എ വിജയൻ, രക്ഷാധികാരി വി എസ്. ശിവാസ് എന്നിവർ അറിയിച്ചു.


