സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 70 രൂപയും കുറഞ്ഞു.
ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,05,960 രൂപയായി. ഗ്രാമിന് 13,245 രൂപയും നല്‍കേണ്ടി വരും. സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ സ്വര്‍ണവില ഒരുപാട് കാത്തിരിപ്പിന് ശേഷം ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോയെന്ന് ചിലര്‍ പ്രതീക്ഷ വയ്ക്കുന്നുണ്ട്. എന്നാല്‍ അമേരിക്ക-ഇറാന്‍ സംഘര്‍ഷം പുനരാരംഭിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവില ഉയര്‍ന്നേക്കാനും ഇടയുണ്ട്.


