കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെക്കെത്തിയ അമ്മയ്ക്കും മകനും തെരുവുനായയുടെ ആക്രമണത്തിൽ പരിക്ക്. ആർത്താറ്റ് സ്വദേശികളായ 37 വയസ്സുകാരി സുരഭിയും 12 വയസ്സുകാരനായ മകൻ സൗരവുമാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഭർത്താവിനൊപ്പം ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു സുരഭിയും മകൻ സൗരവും. ആശുപത്രി അങ്കണത്തിൽ വാഹനം പാർക്ക് ചെയ്യുന്നതിനിടെ തെരുവുനായ ഓടിവന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കി.