പൂജയുടെ പേരിൽ പീഡനവും പണത്തട്ടിപ്പും; പ്രതി ബാംഗ്ളൂരിൽ പിടിയിൽ


 വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് യുവതിയിൽ നിന്നും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ. പുല്ലഴി ഒളരിക്കര സ്വദേശിയായ പുതുശ്ശേരി വീട്ടിൽ പി.എസ്. സുബിൻ (38)നെയാണ് വിയ്യൂർ പോലീസ് ബാംഗ്ളൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. 2024 ഓഗസ്റ്റ് മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി യുവതിയെ ഫോൺ മുഖേന പരിചയപ്പെട്ട് തനിക്ക് ക്ഷേത്രമുണ്ടെന്നും പൂജയിലൂടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റിതരാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയും രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയുമായിരുന്നു. ഇക്കാര്യത്തിന് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌് വിയ്യൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്‌മുഖ് ഐ.പി.എസിന്റെ നിർദ്ദേശത്തിൽ ബാംഗ്ളൂരിലെത്തിയ അന്വേഷണ സംഘം പ്രതി ആർമിയിലെ ഉദ്യോഗസ്ഥനാണെന്നു മനസ്സിലാക്കി ബാംഗ്ളൂരിലെ ക്യാമ്പിൽ നിന്നും പ്രതിയെ അറസ്റ്റുചെയ്ത് നാട്ടിൽ എത്തിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.എം മഹേഷ്കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെകടർമാരായ എ വി സജീവ്, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ ഭദ്രൻ, അനുപമ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post