വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും കോൺഗ്രസ് എം.പിമാരും, മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ളവരെയും അക്രമിക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്ത ഡൽഹി പോലീസിൻ്റെയും കേന്ദ്ര സർക്കാറിൻ്റെയും നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടവല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പിലാവ് സെൻ്ററിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.കെ. ദേവദാസ് , മുൻ മണ്ഡലം പ്രസിഡൻ്റ് കെ.കെ. ഫൈസൽ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് നിഷ അരേകത്ത് ,
മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ മനീഷ് എം.എം., നാസർ കല്ലായി, കെ. വാസുദേവൻ,
മുഹമ്മദ്ദാലി, രാജു വടക്കത്ത്, സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി.
തുടർന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മഹേഷ് തിപ്പിലശ്ശേരി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.കെ.സുലൈമാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹക്കിം എം എച്ച്.,കെ.എസ്. യു. മണ്ഡലം പ്രസിഡൻ്റ് ഷാദുലി തുടങ്ങിയവർ സംസാരിച്ചു.


