കേരള സംസ്ഥാന പിന്നോക്ക വികസന കോർപറേഷൻ കുന്നംകുളം നഗരസഭ കുടുംബശ്രീ സി.ഡി.എസുകൾക്കായി അനുവദിച്ച ബൾക്ക് ലോണിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. 2.5 കോടി രൂപ വായ്പയാണ് കുന്നംകുളം നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ വിതരണോദ്ഘാടനം നിർവഹിച്ചത്.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ മിനി മോൻസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ പരിധിയിലെ രണ്ട് കുടുംബശ്രീ സി.ഡി.എസുകൾക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ വ്യാപിപ്പിക്കുന്നതിനും ഈ തുക സഹായകരമാകും. സി.ഡി.എസ് 1-ലെ 14 അയൽക്കൂട്ടങ്ങൾക്കായി 1,21,40,000 (ഒരു കോടിയുടെ ഇരുപത്തൊന്ന് ലക്ഷത്തി നാൽപ്പതിനായിരം) രൂപയും, സി.ഡി.എസ് 2-ലെ 11 അയൽക്കൂട്ടങ്ങൾക്കായി 1,00,30,000 (ഒരു കോടി മുപ്പതിനായിരം) രൂപയുമാണ് വായ്പയായി വിതരണം ചെയ്തത്.
കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ ശ്രീ പി. ജി. ജയപ്രകാശ്, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ ജോണ്‍, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിനി മോൻസി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. സോമശേഖരൻ, വിവധ കൌണ്‍സിലര്‍മാര്‍ , സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രമണി, പിന്നോക്ക വികസന കോർപറേഷൻ മാനേജര്‍ പ്രറ്റി, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ബിന്നു. കുടുംബശ്രീ അക്കൌണ്ടന്റുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് വൈസ്ചെയര്‍പേഴ്സണ്‍ ഷീജ ജയന്‍ നന്ദി രേഖപ്പെടുത്തി.


