അറ്റകുറ്റപ്പണിക്കായി ഇലക്ട്രിക് പോസ്റ്റിൽ കയറിയ കരാർ ജീവനക്കാരൻ തലകറക്കം മൂലം പോസ്റ്റിൽ കുടുങ്ങി.തൃശൂർ ഫയർഫോഴ്സ് എത്തി ജീവനക്കാരനെ സുരക്ഷിതമായി താഴെയിറക്കി.
കെ എസ് ഇ ബി കരാർ ജീവനക്കാരനായ അരുൺ ആണ് തലകറങ്ങി പോസ്റ്റിൽ കുടുങ്ങിയത്.
ഫയർഫോഴ്സ് എത്തുന്നതുവരെ സഹപ്രവർത്തകൻ പോസ്റ്റിൽ കയറി അരുണിനെ താഴേക്ക് വീഴാതെ സുരക്ഷിതമായി പിടിച്ചിരുത്തി. തൃശൂർ പാണഞ്ചേരി മഞ്ഞക്കുന്നിൽ ആണ് സംഭവം.


