ഡോക്യുമെന്ററി പ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു


 വളയംകുളം:അന്താരാഷ്ട്ര ആസ്റ്ററോയ്ഡ് ദിനത്തോടനുബന്ധിച്ച് അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ജിയോളജി വിഭാഗവും സയൻസ് ക്ലബും സംയുക്തമായി ഡോക്യുമെന്ററി പ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് കോയ എം. എൻ. പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാർഥികൾക്കായി ആസ്റ്ററോയിഡുകളുടെ ശാസ്ത്രീയ പ്രാധാന്യവും ഭൂമിയുമായുള്ള ബന്ധവും വിശദീകരിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു.


വിദ്യാർഥികളിൽ ബഹിരാകാശ ശാസ്ത്രത്തോടും ഗ്രഹശകലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധത്തോടും താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ബൈജു അധ്യക്ഷത വഹിച്ചു. ജിയോളജി വിഭാഗം മേധാവി പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരായ സ്വാലിഹ്, വിദ്യാർഥികളായ ഫിദ, ലിയ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post