എൻജിഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണവും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി.


 കേരള എൻജിഒ അസോസിയേഷൻ മലപ്പുറം ബ്രാഞ്ച് കമ്മിറ്റി മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും ഉമ്മൻചാണ്ടി അനുസ്മരണവും നടത്തി. 

ചടങ്ങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷബീറലി മുക്കട്ട ഉദ്ഘാടനം ചെയ്തു. പത്ത് വർഷത്തെ ഇടത് ഭരണം സർക്കാർ ജീവനക്കാരെ സമ്പന്ധിച്ചിടത്തോളം കറുത്ത ദിനങ്ങളായിരുന്നുവെന്നും അതിന്റെ തെളിവാണ് കേരള എൻ ജി ഒ അസോസിയേഷനിലേക്ക് കൂട്ടത്തോടെ ജീവനക്കാർ മാറുന്നതിനിടയാക്കുന്നതെന്നും ഉദ്ഘാടകൻ പ്രസംഗത്തിൽ സൂചിപ്പിച്ചു. 

ബ്രാഞ്ച് പ്രസിഡണ്ട് ഷൈജു ചാലിശ്ശേരി അധ്യക്ഷനായി.

 ജില്ലാ വൈ.പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണവും ജില്ലാ വൈസ് പ്രസിഡണ്ട് ഗദ്ദാഫി മൂപ്പൻ മുഖ്യ പ്രഭാഷണവും നടത്തി.

തുടർന്ന് ഉമ്മൻ ചാണ്ടി ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. 

സംസ്ഥാന കമ്മറ്റി അംഗം വി കെ കൃഷ്ണപ്രസാദ്, ജില്ലാ ജോൺ സെക്രട്ടറി സലീഖ് പി മോങ്ങം, സംസ്ഥാന കമ്മിറ്റി ഓഡിറ്റർ ശിവപ്രസാദ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ മനോജ് പാമ്പലത്ത്,പ്രമോജ് വി ബി , മനോജ്‌ ബാബു ടി, ജില്ലാ വനിതാ ഫോറം ജോയിൻ കൺവീനർ ജയന്തി ജി. എസ്, ബ്രാഞ്ച് ഭാരവാഹികളായ വിജിൻ പി ഷാജി ഇ കെ,ജസീം കെ എന്നിവർ സംസാരിച്ചു.



 ബ്രാഞ്ച് സെക്രട്ടറി ചെമ്പാട്ട് ശിവദാസൻ സ്വാഗതവും ബ്രാഞ്ച് വൈസ് പ്രസിസന്റ് രജ്ഞിത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post