ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ നെൽ വിത്ത് വിതരണോദ്ഘാടനം നടത്തി

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ 2026-27

വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നൂറു ശതമാനം സബ്സിഡിയിലുള്ള നെൽ വിത്തിന്റെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റംല വീരാൻകുട്ടി നിർവ്വഹിച്ചു.



ഉൽപ്പാദന ശേഷിയും പ്രതിരോധശേഷിയും കൂടുതലുള്ളതും മൂപ്പ് കുറഞ്ഞതുമായ ഉമ ഇനം നെൽ വിത്താണ് മുഴുവൻ പാടശേഖരങ്ങൾക്കും മുൻകൂറായി ഇറക്കി നൽകിയിട്ടുള്ളത്. നെൽ കർഷകർക്ക് കൂലി ചെലവ് ,കുമ്മായം എന്നിവക്കും പഞ്ചായത്ത് മുഖേന സഹായം അനുവദിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡണ്ട് അറിയിച്ചു.



ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  യു.കെ.സുരേഷ്ബാബു അദ്ധ്യക്ഷനായി


കൃഷി ഓഫീസർ സി.സൂര്യ സ്വാഗതം പറഞ്ഞ ചടങ്ങിൽ  വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി,പഞ്ചായത്ത്‌ അംഗങ്ങൾ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.എം.ജമീല,അസിസ്റ്റന്റ് കൃഷി ഓഫീസർ എം.ബാലകൃഷ്ണൻ,കൃഷി അസിസ്റ്റന്റ് കെ.ശ്യാം,പാടശേഖര സമിതി ഭാരവാഹികൾ,എന്നിവരും പങ്കെടുത്തു.

 

Post a Comment

Previous Post Next Post