പട്ടാമ്പി:പരുതൂർ കൊടുമുണ്ട ഗവൺമെന്റ് ഹൈസ്കൂളിന് 2018- 19 വർഷത്തിൽ വി. ടി. ബൽറാം എംഎൽഎ അനുവദിച്ച ലാബ് കോംപ്ലക്സ് നിർമ്മാണ പ്രവർത്തി പുരോഗതി വിലയിരുത്താൻ എംഎൽഎ ഹൈസ്കൂൾ സന്ദർശിച്ചു.
ഒരു കോടി 8 ലക്ഷം രൂപ എംഎൽഎ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച് സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല നൽകിയത്. സ്കൂളിന് പ്ലസ് ടു കോച്ച് ലഭിക്കുന്നതിനനുസരിച്ച് സൗകര്യപ്രദമായ രീതിയിലാണ് പുതിയ ലാബ് നിർമ്മാണം. മൂന്നുമാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തി പൂർത്തികരിച്ച് ലാബ് കോംപ്ലക്സ് കെട്ടിടം സ്കൂളിന് കൈമാറണമെന്ന് എംഎൽഎ നിർദ്ദേശിച്ചു.
ഐടി ലാബ്, സയൻസ് ലാബ് തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന തരത്തിൽ ഒരു ഓപ്പൺ ഓഡിറ്റോറിയ നിർമ്മാണത്തിനുള്ള ഫണ്ട് കൂടി അനുവദിക്കുമെന്ന് എംഎൽഎ സ്കൂൾ അധികൃതർക്ക് ഉറപ്പ് നൽകി.
പ്രധാനധ്യാപിക ഗീത തങ്കം ടീച്ചർ, ഹാബിറ്റാറ്റ് സെക്രട്ടറി പി. വിനോദ്, പിടിഎ വൈസ്പ്രസിഡന്റ് പി. പി. അഷറഫ്, പഞ്ചായത്തംഗം പി. ടി. ഷംസുദീൻ, എസ്. ടി. നിസാർ, എൻ. എം. വാസുദേവൻ നമ്പൂതിരി, കബീർ എന്നിവർ സംബന്ധിച്ചു.


