ഗുരുവായൂരിൽ നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഭക്തർക്ക് സമർപ്പിച്ചു


 ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞനിരക്കിൽ മികച്ചതാമസ സൗകര്യം ലഭ്യമാക്കുന്നതിനായി നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണം  നടത്തി.


 ഇന്ന് രാവിലെ കൗസ്തുഭം റെസ്റ്റ് ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.  

 ചടങ്ങിൽ

ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്  അധ്യക്ഷനായി


 ഗുരുവായൂർ എംഎൽ എ എൻ.കെ അക്ബർ  മുഖ്യാതിഥിയായുംഎം.ജി.രാജമാണിക്കം ഐഎഎസ് (സെക്രട്ടറി,റവന്യു (ദേവസ്വം ) & കമ്മീഷണർ ഗുരുവായൂർ ദേവസ്വം) , സുനിത അരവിന്ദൻ  (ചെയർപേഴ്സൻ,ഗുരുവായൂർ നഗരസഭ) വിശിഷ്ട സാന്നിധ്യമായും ചടങ്ങിൽ പങ്കെടുത്തു .ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ  ശിഖാ സുരേന്ദ്രൻ ഐ എ എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ദേവസ്വം സമിതി അംഗം ബ്രഹ്മശ്രീ പി സി.ദിനേശൻ നമ്പൂതിരിപ്പാട് (ക്ഷേത്രം തന്ത്രി) കൗസ്തുഭം റെസ്റ്റ് ഹൗസ് മന്ദിരത്തിൽ ഭദ്രദീപം തെളിച്ചു.


ഉദ്ഘാടന സമ്മേളനത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ 

സി.മനോജ്, മനോജ് ബി നായർ, കെ .എസ് .ബാലഗോപാൽ ,എം. യു ഷിനിജ ,വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. 


 കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണ പ്രവൃത്തി നിർവ്വഹിച്ച 

ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ്ങ് സൊസൈറ്റിയിലെ സാങ്കേതിക വിദഗ്ധർക്ക് മന്ത്രി ഉപഹാരം നൽകി.


ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് ബി നായർ സ്വാഗതവും ഷിനിജ എം.യു ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post