കുന്നംകുളം ചൊവ്വന്നൂർ മോർഫിംഗ് കേസ്: പ്രതി അനന്തുവിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി.


 കുന്നംകുളം ചൊവ്വന്നൂർ മോർഫിംഗ് കേസ്:ഇരകളുടെഎതിർവാദം ഫലം കണ്ടു; പ്രതി അനന്തുവിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. ഇതോടെ ജാമ്യം നേടാനുള്ള പ്രതിയുടെ മൂന്നാമത്തെ ശ്രമവും പരാജയപ്പെട്ടു. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ അനുമതിയില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത‌ത്‌ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്തെന്ന കേസിലെ പ്രതി അനന്തു സമർപ്പിച്ച ജാമ്യാപേക്ഷയാണ് ജില്ലാ കോടതി തള്ളിയത്. കേസിൻ്റെ ഗൗരവവും ഇരകൾ ഉന്നയിച്ച ആശങ്കകളും പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. നേരത്തെ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച രണ്ട് ജാമ്യാപേക്ഷകളും തള്ളിയിരുന്നു.


പ്രതിക്കെതിരായ ആരോപണങ്ങളുടെ ഗൗരവം, സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനം, ഡിജിറ്റൽ തെളിവുകളിൽ ഇടപെടൽ നടത്താനുള്ള സാധ്യത, സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യം, സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയെ എതിർത്തത്.

Post a Comment

Previous Post Next Post