എം.വി.എം എച്ച് എസ് എസിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


 കോക്കൂർ: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വളയംകുളം എം.വി.എം. ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


പരിപാടി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഷീദ് കരിങ്കപ്പാറ ഉദ്ഘാടനം ചെയ്തു. 


ലഹരി എന്ന സാമൂഹിക വിപത്തിനെ ചെറുക്കാൻ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണമെന്നും, നാടിനെ ലഹരിമുക്ത പ്രദേശമാക്കി മാറ്റാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


തുടർന്ന് പൊന്നാനി കോസ്റ്റൽ സ്റ്റേഷനിലെ എസ്.ഐ. റുബീന ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, നിയമപരമായ പ്രത്യാഘാതങ്ങൾ, യുവതലമുറയുടെ പങ്ക് എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു. വിദ്യാർഥികൾ ക്ലാസിൽ സജീവമായി പങ്കെടുത്തു.

Post a Comment

Previous Post Next Post