ഭാരോദ്വഹനത്തില്‍ ലവ്പ്രീത് സിങ്ങിന് വെള്ളി, ഡിസ്‌കസില്‍ സീമയ്ക്ക് വെങ്കലം; മെഡല്‍ പട്ടികയില്‍ ഇന്ത്യ പത്താമത്


 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ +110 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലവ്പ്രീത് സിങ് വെള്ളി മെഡല്‍ സ്വന്തമാക്കി. സ്‌നാച്ച് വിഭാഗത്തില്‍ 176 കിലോഗ്രാം ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റിക്കോര്‍ഡ് കുറിച്ച ലവ്പ്രീത്, ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 212 കിലോഗ്രാം കൂടി ഉയര്‍ത്തി ആകെ 388 കിലോഗ്രാം ഭാരമാണുയര്‍ത്തിയത്. നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം നഷ്ടമായെങ്കിലും ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്. ന്യൂസിലാന്‍ഡിന്റെ ഡേവിഡ് ലിറ്റി (389 കിലോഗ്രാം) അവസാന ശ്രമത്തില്‍ സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post