പുസ്തക ഉത്സവത്തിന്റെയും സാഹിത്യ സംഗമത്തിന്റെയും ഉദ്ഘാടനം ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു


 നല്ല വായനയിലൂടെയും വായിച്ച് നേടുന്ന അറിവിലൂടെയും സമൂഹത്തിലെ എല്ലാ ജനങ്ങളെയും ഒരുമിച്ചു കൊണ്ടുവരാൻ കഴിയുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.


വളയംകുളം എം.വി.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന പുസ്തക ഉത്സവത്തിന്റെയും സാഹിത്യ സംഗമത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 30, 31, ആഗസ്റ്റ് 1 തീയതികളിലാണ് പരിപാടി നടക്കുന്നത്.


വായന മനുഷ്യന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും വിശാലമാക്കുന്നതോടൊപ്പം സമൂഹത്തെ കൂടുതൽ ചേർത്തുനിർത്താനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


സ്കൂൾ പ്രിൻസിപ്പൽ റഷീദ് കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് പ്രൊഫസറും എഴുത്തുകാരനുമായ ടി.വി. ചന്ദ്രശേഖരൻ, ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ജേർണലിസ്റ്റ് വി.എം. ദീപ, റിട്ടയേർഡ് അധ്യാപികയും സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ആർട്ടിസ്റ്റുമായ അജിത ടീച്ചർ, കുഞ്ഞുമുഹമ്മദ് പന്താവൂർ, പി.ഐ. മുജീബ് റഹ്മാൻ, ഹമീദ് എൻ. കോക്കൂർ, വൈസ് പ്രിൻസിപ്പൽ കവിത കെ.വി., എം.വി. ബഷീർ, കെ.വി. ബീരാവു, സൈനു നെച്ചിക്കൽ, കെ.വി. ഹംസ, ഒ.പി. മുഹമ്മദാലി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post