ഇട്ടോണം എ.എൽ.പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.


 ​ കൂറ്റനാട്: ഇട്ടോണം എ.എൽ.പി സ്കൂളിൽ ഈ അധ്യയന വർഷത്തെ വിവിധ വിദ്യാലയ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങോടെ നിർവഹിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും മാനസികവുമായ കഴിവുകൾ വളർത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള വിവിധ ക്ലബ്ബുകളുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്കാണ് ഇതോടെ തുടക്കമായത്.

​ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ പി.കെ. ഹരിനാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.വിദ്യാർത്ഥികളുടെ പാഠ്യേതര കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം ക്ലബ്ബുകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്റെ സ്വാഗതപ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

​കെ.അബ്ദുറഹ്മാൻ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ ഒളിഞ്ഞിരിക്കുന്ന പ്രതിഭകളെ പുറത്തെടുക്കാനും അവരെ മികച്ച പൗരന്മാരായി വളർത്താനും വിദ്യാലയങ്ങളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തുടർന്ന് സ്കൂളിൽ നടത്തിയ അറബിക് ടാലന്റ് പരീക്ഷയിൽ വിജയ്ച്ചവർക്കുളള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

​വിദ്യാർത്ഥികളും അധ്യാപകരായ  കെ. പ്രവീൺ, പി.എൻ അനിൽ, പി. ഹസീന, കെ. രശ്മി, പി.സി വൃന്ദ, ടി.എസ് അമ്പിളി, സബിത പങ്കെടുത്ത ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി അബൂബക്കർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post