ചാലിശ്ശേരി യൂണിറ്റ് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് അസോസിയേഷൻ വാർഷീകയോഗം നടത്തി


 ചാലിശ്ശേരി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചുവരുന്ന സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് അസോസിയേഷൻ ചാലിശ്ശേരി യൂണിറ്റിന്റെ വാർഷിക സമ്മേളനം നടന്നു.


ലൈബ്രറി കൗൺസിൽ പട്ടാമ്പി താലൂക്ക് പ്രസിഡന്റ് ഒ. രാജൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരുടെ അറിവും ജീവിതാനുഭവങ്ങളും സമൂഹത്തിന്റെ പുരോഗതിക്ക് കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.


യൂണിറ്റ് പ്രസിഡന്റ് എൻ. ഐ. സെയ്തു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പരമേശ്വരൻ മാസ്റ്റർ, ജില്ലാ കമ്മിറ്റിയംഗം രാമൻ, അബ്ദുൽ മുത്തലിബ്, മൊഹ്‌യുദ്ധീൻ എന്നിവർ സംസാരിച്ചു. പി. ബി. സുനിൽകുമാർ സ്വാഗതവും ടി. കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.



ജീവിതാനുഭവങ്ങളുടെ സമ്പത്തും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി വയോജനങ്ങളെ ഒരുമിപ്പിക്കുന്ന ലക്ഷ്യത്തോടെ 2022 ലാണ് സംഘടനക്ക് തുടക്കം ക്കുറിച്ചത്

ചാലിശ്ശേരി പഞ്ചായത്ത് പരിധിയിലെ വയോജനങ്ങളുടെ ക്ഷേമം, കൂട്ടായ്മ, ആരോഗ്യ-സാമൂഹിക ബോധവത്കരണം, വിനോദ-സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ ലക്ഷ്യമിട്ട് കഴിഞ്ഞ നാലു വർഷമായി  സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് അസോസിയേഷൻ ചാലിശ്ശേരി യൂണിറ്റ്. ജീവിതത്തിന്റെ സായാഹ്നത്തിൽ പരസ്പര പിന്തുണയും സൗഹൃദവും ഉറപ്പാക്കുന്ന നിരവധി പരിപാടികളാണ് സംഘടനയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്നത്.


സമ്മേളനത്തിൽ 2026 -2027 വർഷത്തെ പുതിയ ഭാരവാഹികളായി എൻ. ഐ. സെയ്തു (പ്രസിഡന്റ്), പി. കെ. ഹരിദാസ് (സെക്രട്ടറി), ടി. കെ. മുഹമ്മദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post