എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു. പ്രമുഖ സാഹിത്യകാരൻ ഹുസൈൻ തട്ടത്താഴത്ത് കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു അക്കാദമിക പഠനത്തോടൊപ്പം കലയും സാഹിത്യവും കുട്ടികളുടെ വളർച്ചയ്ക്ക് അനിവാര്യമാണ്.വിദ്യാരംഗം അതിന് മികച്ചൊരു വേദിയായി മാറും, എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക സി.പി. സതി അധ്യക്ഷത വഹിച്ചു. സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ, പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ഷബീർ, എം.ടി.എ. വൈസ് പ്രസിഡന്റ് ഷബ്ന, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ നീതു എം.കെ., പ്രേമ കുമാരി എ.പി., വി.കെ. ആലിയത്ത്, സി.വി. ഫൈസൽ, ആകാശ് കെ., ജ്യോതി കൃഷ്ണ, സീമ പി., ഷറഫിയ, ഉനൈസ തുടങ്ങിയവർ സംസാരിച്ചു.ഉദ്ഘാടന ചടങ്ങിന് അനുബന്ധമായി കുട്ടികളുടെ കവിതാലാപനം, പ്രസംഗം, നാടൻപാട്ട്, നൃത്തം തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.


