കുന്നംകുളം നഗരസഭയിലെ വടുതല ഗവൺമെന്റ് യു.പി സ്‌കൂളിൽ ഭീമൻ കടന്നൽക്കൂട് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി സ്കൂളിന് അവധി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തിയപ്പോഴാണ് സ്‌കൂൾ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ, മേൽക്കൂരയിലെ ഷീറ്റിനോട് ചേർന്ന് വലിയ കടന്നൽക്കൂട് ശ്രദ്ധയിൽപ്പെട്ടത്. ശക്തമായ കാറ്റിൽ കെട്ടിടത്തിലെ ഷീറ്റുകൾ ഇളകുമ്പോൾ കടന്നൽക്കൂടിന് ഇളക്കം തട്ടുകയും, ഇത് കാരണം സമീപപ്രദേശങ്ങളിലേക്ക് കടന്നലുകൾ കൂട്ടത്തോടെ പറന്നെത്തുകയും ചെയ്യുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കടന്നൽക്കൂട് സ്ഥിതി ചെയ്യുന്നതിന് തൊട്ടടുത്തായി നിരവധി ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കുട്ടികൾക്കും ജീവനക്കാർക്കും ഉണ്ടാകാൻ ഇടയുള്ള വലിയ അപകടസാധ്യത കണക്കിലെടുത്താണ് സ്‌കൂൾ അധികൃതർ അടിയന്തരമായി ഇന്ന് സ്‌കൂളിന് അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.