പ്രിയദർശിനി സർവീസ് വില്ലനായി; ചാലക്കുടി-വാൽപ്പാറ അന്തർസംസ്ഥാന സ്വകാര്യ ബസ് സർവീസ് അവസാനിപ്പിച്ചു


 ചാലക്കുടി: സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച 'പ്രിയദർശിനി' പദ്ധതി സ്വകാര്യ ബസ് മേഖലയ്ക്ക് വില്ലനാകുന്നു. ചാലക്കുടിയിൽ നിന്നും തമിഴ്‌നാട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ വാൽപ്പാറയിലേക്ക് സർവീസ് നടത്തിയിരുന്ന പ്രമുഖ സ്വകാര്യ ബസ് ഗ്രൂപ്പായ 'ചീനിക്കാസ്' തങ്ങളുടെ രണ്ട് ബസുകളുടെയും സർവീസ് പൂർണ്ണമായും അവസാനിപ്പിച്ചു. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാർ കുത്തനെ കുറയുകയും ഇതേത്തുടർന്നുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതയുമാണ് സർവീസ് നിർത്താൻ കാരണമെന്ന് ബസുടമകൾ വ്യക്തമാക്കി. ശനിയാഴ്ചയോടെ രണ്ട് സർവീസുകളും നിർത്തിയതോടെ ചാലക്കുടിയിൽ നിന്നും വാൽപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസുകൾ ഇനി ചരിത്രമാകും

Post a Comment

Previous Post Next Post