ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്


 ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്തത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി  കെ എം ഷാജിക്ക് നിവേദനം 

നൽകി.വീടുകളിൽ എ സി സ്ഥാപിച്ചവർക്ക് 

ഷേമ പെൻഷൻ നിരസിക്കുന്ന സാഹചര്യം ഒഴിവാക്കുക,ഭവന നിർമ്മാണ പദ്ധതികളിലെ മാനദണ്ഡം ലഘൂകരിക്കുക,തെരുവ് നായ ശല്യം നേരിടാൻ നിയമ നിർമാണം നടപ്പിലാക്കുക,വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ധനസഹായ പദ്ധതികൾ പുനഃസ്ഥാപിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രസിഡൻറ് ആസിയ ഇബ്രാഹിമിന്റെ നേതൃത്തത്തിൽ മന്ത്രിയെ നേരിട്ട് കണ്ട് ആവശ്യങ്ങൾ ഉന്നയിച്ചത്.വാർഡ് മെമ്പർമാരായ ഷമീന മുഹമ്മദ്,ഫൗസിയ കെ വി,ഫസീല ഷൗകത്ത്,വിപിൻ കെ വി എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post