ചങ്ങരംകുളം:വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക മേഖലയിലെ അറിവും ഗവേഷണ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ഐ ലാബ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കെ.പി. സത്യൻ ഐ ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾ ഭാവി തൊഴിൽമേഖലകളിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറേണ്ടതുണ്ടെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.ടി.എ. പ്രസിഡന്റ് ഉണ്ണിക്കുട്ടൻ കെ.എസ്. അധ്യക്ഷനായി
ഉദ്ഘാടനത്തോടനുബന്ധിച്ച് ഐ ലാബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും എടപ്പാൾ ബി.പി.സി. ജിജി വർഗീസ് വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. തുടർന്ന് ഐ ലാബിലെ സജ്ജീകരിച്ചിരിക്കുന്ന വിവിധ സാങ്കേതിക സംവിധാനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി
പ്രധാന അധ്യാപിക പി.ജി. ബിന്ദു സ്വാഗതവും ,
സ്റ്റാഫ് സെക്രട്ടറി സബിത പി.ആർ. നന്ദിയും പറഞ്ഞു


