കൂറ്റനാട്: നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് അംഗം ഗ്രാമകേന്ദ്രം നൽകുന്ന വീൽചെയർ ജില്ലാ പഞ്ചായത്ത് മെംബർ ടി.കെ സുനിൽ കുമാർ കൈമാറി.
വാർഡ് മെംബർ അഡ്വ. ഫർഹത്ത് സി.പി അധ്യക്ഷത വഹിച്ചു.
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മെംബർ പ്രകാശ്, നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മുരളി മാസ്റ്റർ, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഇ.കെ ആബിദ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.എം.എ കരീം, മുൻ മെംബർ കെ.എം സലീം ഓഫീസ് സെക്രട്ടറി സുനിൽ കുമാർ, കോർഡിനേറ്റർ ജസീർ പറക്കുളം വാർഡ് കമ്മിറ്റി മെംബർ ഇ.ആർ സൂരജ്, മലയാളി പെരിങ്ങോട് എന്നിവർ പങ്കെടുത്തു


