കൂറ്റനാട്: അഖിലേന്ത്യാ കിസാൻ സഭയുടെ 36-ാമത് ദേശീയ സമ്മേളനം ഹൈദരാബാദിൽ നടക്കുന്നതിനോടനുബന്ധിച്ച് കേരള കർഷക സംഘത്തിന്റെ പാലക്കാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 10, 11 തീയതികളിൽ തൃത്താല ഏരിയയിലെ വാവനൂരിലുള്ള ഗാമിയോ കൺവെൻഷൻ സെന്ററിൽ നടക്കും.
സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപവത്കരണ യോഗം ജൂലൈ 2ന് വ്യഴാഴ്ച വൈകിട്ട് 4 മണിക്ക് കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ ചേരും. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള കർഷക പ്രതിനിധികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും വിവിധ സബ് കമ്മിറ്റികൾ രൂപീകരിക്കുന്നതിനുമായി ചേരുന്ന യോഗത്തിലേക്ക് മുഴുവൻ പ്രവർത്തകരെയും സ്വാഗതം ചെയ്തതായി കേരള കർഷക സംഘം ജില്ലാ ഭാരവാഹികളായ കെ.ഡി. പ്രസേനൻ, എം.ആർ. മുരളി, തൃത്താല ഏരിയാ പ്രസിഡൻ്റ് കെ.എ. ഷംസു, സെക്രട്ടറി പി.കെ. ബാലചന്ദ്രൻ, ട്രഷറർ വി.പി. രാജൻ എന്നിവർ അറിയിച്ചു.


