കുവൈത്തിന്റെ ആദ്യ ഗോൾഡൻ വിസ എം.എ. യൂസഫലിക്ക്


 കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി (ഗോൾഡൻ വിസ) ലൂലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലിക്ക് ലഭിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് ഗോൾഡൻ റെസിഡൻസി രേഖ യൂസഫലിക്ക് ഔദ്യോഗികമായി കൈമാറി.
രാജ്യത്തെ വൻ നിക്ഷേപകരെയും ദീർഘകാല സാമ്പത്തിക സംഭാവനകൾ നൽകുന്ന പ്രവാസികളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കുവൈത്ത് കഴിഞ്ഞ മാസം മുതൽ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി അനുവദിക്കാൻ ആരംഭിച്ചത്. ഈ പദ്ധതിയുടെ ആദ്യ ഗുണഭോക്താവെന്ന ബഹുമതിയാണ് ഇപ്പോൾ എം.എ. യൂസഫലിക്ക് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന നിക്ഷേപകരെ ആകർഷിക്കുകയും ദീർഘകാല നിക്ഷേപങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കുവൈത്ത് ഗോൾഡൻ റെസിഡൻസി പദ്ധതി നടപ്പാക്കുന്നത്.

Post a Comment

Previous Post Next Post