കൊരട്ടിക്കരയിൽ വാഹനാപകടത്തിൽ മരിച്ച കല്ലുംപുറം സ്വദേശിയുടെ സംസ്കാരം നാളെ (വെള്ളിയാഴ്ച) നടക്കും.



കൊരട്ടിക്കരയിൽ കെഎസ്ആർടിസി ബസിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കല്ലുംപുറം സ്വദേശി ചീരൻ വീട്ടിൽ മോഹൻ മകൻ 37വയസുള്ള റോബിന്റെ സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പഴഞ്ഞി സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. റോബിന്റെ മൃതദേഹം പോസ്റ്റ്മോട്ടം നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച വൈകിട്ട് ഭവനത്തിൽ എത്തിച്ചു.
ജൂലൈ 15 ന് വൈകീട്ട് സംസ്ഥാനപാതയിലെ കൊരട്ടിക്കര പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തുനിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ വന്ന കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ലോ-ഫ്ളോർ ബസിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോബിനെ വിദഗ്‌ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്‌ച രാവിലെയാണ് മരണം സംഭവിച്ചത്. ജില്ലി മാതാവും റെക്സി ഭാര്യയുമാണ്, ലിബിൻ, മേബിൻ എന്നിവർ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post