വടക്കേകാട് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറിയിൽ മോഷണ ശ്രമം. പിൻവശത്തെ ചുമർ തുരന്ന് മോഷ്‌ടാവ് അകത്ത് കയറിയെങ്കിലും ലോക്കറിലെ അലാം ശബ്ദിച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ജ്വല്ലറിയുടെ ലോക്കർ റൂമിൻ്റെ പുറക് ഭാഗത്തുള്ള ചുമരാണ് മോഷ്ടാവ് ഒരാൾക്ക് കടക്കാനുള്ള വലിപ്പത്തിൽ തുരന്നിട്ടുള്ളത്.
ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്.


