പൊന്നാനി ചമ്രവട്ടം സ്നേഹപാത പാർക്ക് നവീകരിക്കും കുട്ടികളുടെ പാർക്ക് ഉടൻ തുറക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്‌ണുനാഥ്


 തകർച്ചയിലും കാടുപിടിച്ച അവസ്ഥയിലും ഏറെ നാളായി അവഗണിക്കപ്പെട്ട ചമ്രവട്ടം സ്നേഹപാത പാർക്കിന് പുതുജീവൻ നൽകാൻ നടപടി ആരംഭിക്കും. 


പാർക്ക് വേഗത്തിൽ നവീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.


തവനൂർ എം.എൽ.എ അഡ്വ. വി.എസ്. ജോയിയുടെ അഭ്യർത്ഥനയെ തുടർന്നാണ് മന്ത്രി ചമ്രവട്ടം സ്നേഹപാത പാർക്ക് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി



 പാർക്കിന്റെ നിലവിലെ അവസ്ഥ നേരിൽ വിലയിരുത്തിയ മന്ത്രി ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നും ,

കുട്ടികളുടെ പാർക്ക് അടിയന്തരമായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാനും , കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിൽ പാർക്കിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


 സന്ദർശനത്തിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശബ്ന ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുജീബ് പൂളക്കൽ, ജസ്‌ന ബാനു, സി.എം. റംല, ജില്ലാ പഞ്ചായത്ത് അംഗം മഹറുന്നിസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമീൻ കരുവാനത്ത്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എം. അബ്ദുള്ളക്കുട്ടി, കൺവീനർ സുരേഷ് പൊൽപ്പാക്കര, എ.എം. രോഹിത്, ഇ.പി. രാജീവ്, സി.എം. പുരുഷോത്തമൻ മാസ്റ്റർ, അലിക്കുട്ടി മാസ്റ്റർ, ചെമ്മല അഷ്റഫ്, മാനേജർമാരായ സലാം താണിക്കാട്, മോനുട്ടി പോലിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post