കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച യുവാവ് അറസ്റ്റിൽ


 കൊടുങ്ങല്ലൂർ എരിശ്ശേരി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന അഞ്ച് ഓട്ടോറിക്ഷകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. എടവിലങ്ങ് രാമൻകുളം സ്വദേശിയും മങ്കര വീട്ടിൽ താമസക്കാരനുമായ ജെമിൻ (18) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ജൂൺ 25-ന് പുലർച്ചെ 01.00 മണിക്കും 04.00 മണിക്കും ഇടയിലുള്ള സമയത്താണ് ഇയാൾ മോഷണം നടത്തിയത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന കൊടുങ്ങല്ലൂർ പോലീസ്, പ്രതിയെ കണ്ടെത്തുകയും തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐമാരായ സൗമ്യ, അറാഫത്ത് എന്നിവരും സി പി ഒ മാരായ ശ്യാംകുമാർ, ഷെമീർ, വിഷ്ണു എന്നിവരും അടങ്ങിയ സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.

Post a Comment

Previous Post Next Post