കുന്നംകുളം ഹെഡ് പോസ്റ്റ് ഓഫീസിനെതിരെ വ്യാജവാർത്ത; നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം


 കുന്നംകുളം :കുന്നംകുളം ഹെഡ് പോസ്റ്റ് ഓഫീസിനെ കുറിച്ചും, സ്ത്രീ ജീവനക്കാരടക്കമുള്ളവർക്കെതിരെ അപകീർത്തികരമായ വ്യാജവാർത്ത പ്രചരിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് എൻ എഫ്പിഇ തൃശ്ശൂർ ഡിവിഷൻ്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.


അപകീർത്തികരമായ വാർത്ത പിൻവലിക്കുക, അതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന ധർണ കർഷകസംഘം ഏരിയ സെക്രട്ടറി കെ ബി ജയൻ ഉദ്ഘാടനം ചെയ്തു.

സെൻട്രൽ ഗവൺമെൻറ് എംപ്ലോയിസ് കോൺഫറേഷൻ ജില്ലാ സെക്രട്ടറി ശ്രീകുമാർ അധ്യക്ഷനായി.

ഒ വി ജിജി, വി പ്രദീപ്കുമാർ, വി പ്രസന്നകുമാർ, എം എസ് അരുൺ, വേണുഗോപാൽ, കെ കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post