കോക്കൂർ: മുഹമ്മദ് നബി (സ) മാനവ മൂല്യങ്ങളുടെ നേർ സാക്ഷ്യം എന്ന പ്രമേയത്തിൽ ഐ എസ് എം സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന കാംപയ്നിൻ്റെ ഭാഗമായി ഐ എസ് എം ചങ്ങരംകുളം മണ്ഡലം 'ഒരുക്കം' ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.
വളയംകുളം അസ്സബാഹ് കോൺഫറൻസ് ഹാളിൽ നടന്ന മീറ്റ് കെ എൻ എം മണ്ഡലം സെക്രട്ടറി കെ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടിവി യാസർ അധ്യക്ഷനായിഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി നജീബ് സ്വലാഹി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു .
മുജീബ് പി ഐ , അബ്‌ദുറഹ്‌മാൻ ഒതളൂർ , എൻ ഹമീദ് കോക്കൂർ , എൻ സൈനു പള്ളിക്കര, അർഷാദ് എം അലി ,ഫാസിൽ ചാലിശ്ശേരി, സുഹൈർ എറവറാംകുന്ന് തുടങ്ങിയവർ സംസാരിച്ചു


